Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Night Travel Ban

ക​ന​ത്ത മ​ഴ; ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ത്രി​യാ​ത്ര​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ൽ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യാ​ണ് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം. തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Latest News

Corehub Up